Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saint Mary Thresia

Thrissur

വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ ജ​ന​ന​ത്തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

പു​ത്ത​ൻ​ചി​റ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ 150-ാം ജന്മ​ദി​ന സ്മ​ര​ണ, ധ​ന്യ​ൻ വി​ത​യ​ത്തി​ൽ പി​താ​വി​ന്‍റെ 124-ാം അ​നു​സ്മ​ര​ണം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഉൗ​ട്ടു​തി​രു​നാ​ൾ ആഘോഷി ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മുഖ്യകാ​ർ​മി​ക​ത്വംവ​ഹി​ച്ചു.​ ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് വി​കാ​രി ഫാ.​ ബി​നോ​യ് പൊ​ഴോ​ലി​പ്പ​റ​ന്പി​ൽ കാ​ർമി​ക​നാ​യി.​

തു​ട​ർ​ന്ന് വി​ശു​ദ്ധ മ​റി​യംത്രേ​സ്യ​യു​ടെ ജന്മ​ഗൃ​ഹ​ത്തി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ന്നു. ഫാ.​ നി​ഖി ൽ ചി​റ​യ​ത്ത്, തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​പ്പി മ​ങ്കി​ടി​യാ​ൻ, പ്ര​ദ​ക്ഷി​ണം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ബൈ​ജു ത​ച്ചി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വംന​ൽ​കി.
രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, നേ​ർ​ച്ച​യൂ​ട്ട് വെ​ഞ്ചരി​പ്പ് എ​ന്നി​വ​യ്ക്ക് ഫാ.​ ജോ​സ് മ​ഞ്ഞ​ളി കാ​ർ​മി​ക​ത്വംവ​ഹി​ച്ചു.

ഉ​ച്ച​യ്ക്ക് 12.30നും 3.30​നും 6.30നും ​ദി​വ്യ​ബ​ലി​ക​ളു​ണ്ടാ​യി​രു​ന്നു. യ​ഥാ​ക്ര​മം ഫാ. ​ബെ​ന്നി ക​രു​മാ​ലി​ക്ക​ൽ, ഫാ.​ ഡെ​ൻ​സ​ൻ നെ​രേ​പ്പ​റ​ന്പി​ൽ, ഫാ.​ അ​ല​ൻ തെ​ക്കും​പു​റം എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി.

Latest News

Corehub Up